Feature Stories
news

ലോക പരിസ്ഥിതി ദിനം 2026: പ്രകൃതിയെ സംരക്ഷിക്കൂ, ഭാവിയെ സുരക്ഷിതമാക്കൂ

ലോക പരിസ്ഥിതി ദിനം 2026: പ്രകൃതിയെ സംരക്ഷിക്കൂ, ഭാവിയെ സുരക്ഷിതമാക്കൂ

ഇന്ന്, ജൂൺ 5, ലോക പരിസ്ഥിതി ദിനം. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയുടെ കീഴിൽ എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. 2026 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം 'പ്രകൃതിക്കൊപ്പം ജീവിക്കുക' എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ആണ് ഐക്യരാഷ്ട്രസഭ ലോകത്തോട് അഭ്യർത്ഥിച്ചത്. ഈ വർഷം, അസർബൈജാനിലെ ബാക്കുവിലാണ് പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിക്കുന്നത്.

ശുദ്ധവായുവും ശുദ്ധജലവും ഫലഭൂയിഷ്ഠമായ മണ്ണും മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. മനുഷ്യന്റെ നിലനിൽപ്പ് തന്നെ പ്രകൃതിയുമായി ചേർന്നുനിൽക്കുന്നതാണ്. എന്നാൽ ആധുനിക ജീവിതസൗകര്യങ്ങൾക്കായുള്ള അനിയന്ത്രിതമായ മനുഷ്യ ഇടപെടലുകൾ ഇന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പ്രകൃതിയുടെ പ്രാധാന്യം ഓർമ്മപ്പെടുത്താനും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പുതിയ തലമുറയിൽ അവബോധം സൃഷ്ടിക്കാനുമായി ആണ് എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.


Written by

Gramika Team

June 5, 2026

Enjoyed this story?

Share it with others

Keep reading

Explore more feature stories