Author
Gramika Team
Published
March 2, 2026

ബ്ലഡ് മൂൺ എന്ന ആകാശ വിസ്മയം
ഒരു പൂർണ ചന്ദ്രഗ്രഹണത്തിനിടെ ചന്ദ്രൻ ചുവന്ന നിറത്തിൽ പ്രത്യക്ഷപ്പെടുന്നതാണ് ബ്ലഡ് മൂൺ. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ കൃത്യമായി നിരന്നുനിൽക്കുമ്പോൾ, ഭൂമിയുടെ നിഴൽ ചന്ദ്രനെ മുഴുവൻ മറയ്ക്കും. ഈ ഘട്ടത്തെയാണ് പൂർണ ചന്ദ്രഗ്രഹണം എന്നു വിളിക്കുന്നത്. മാര്‍ച്ച് മൂന്ന് ചൊവ്വാഴ്ച വൈകുന്നേരം പൂർണ്ണചന്ദ്രനെ ഭൂമിയുടെ നിഴല്‍ മറയ്ക്കാന്‍ തുടങ്ങും. 2026 ലെ ആദ്യത്തെ പൂർണ്ണ ചന്ദ്രഗ്രഹണം മാർച്ച് 3 ന് രാത്രി ആകാശത്ത് തെളിയും. ഇന്ത്യയില്‍ ഗ്രഹണം തുടക്കം മുതല്‍ അവസാനം വരെ കാണാനാവില്ല എങ്കിലും ചന്ദ്രോദയത്തിന് തൊട്ടുപിന്നാലെ ചന്ദ്രന്‍ ചുവപ്പായി മാറുന്നത് പല പ്രദേശങ്ങളിലും കാണാന്‍ കഴിയും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:20 ന് ഭാഗിക ഘട്ടം ആരംഭിക്കുന്നു. വൈകുന്നേരം 4:34 ന് പൂർണ്ണ ഘട്ടം ആരംഭിക്കുന്നു. എന്നിരുന്നാലും, മിക്ക ഇന്ത്യൻ നഗരങ്ങളിലും സൂര്യാസ്തമയത്തിനു ശേഷം മാത്രമേ ചന്ദ്രൻ ദൃശ്യമാകൂ. ഡൽഹിയിൽ ഇന്ത്യൻ സമയം വൈകുന്നേരം 6:22 ന് ചന്ദ്രൻ ഉദിക്കും, മുംബൈയിൽ വൈകുന്നേരം 6:40 ന് ദൃശ്യമാകും. ഇന്ത്യൻ സമയം വൈകുന്നേരം 6:47 ന് ഗ്രഹണം അവസാനിക്കുന്നതിനാൽ, ഈ നഗരങ്ങളിലെ കാഴ്ചക്കാർക്ക് ചന്ദ്രൻ അതിന്റെ സാധാരണ തെളിച്ചത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് കടും ചുവപ്പ് നിറം കാണാൻ ഏകദേശം ഏഴ് മുതൽ 25 മിനിറ്റ് വരെ സമയം ലഭിക്കും .