news
G

Author

Gramika Team

Published

February 23, 2026

ഒറ്റപ്പെട്ട പഞ്ചിന് താങ്ങായി പാവക്കുട്ടി

ഒറ്റപ്പെട്ട പഞ്ചിന് താങ്ങായി പാവക്കുട്ടി

ടോക്കിയോ: ഇൻസ്റ്റഗ്രാമിലെ പെൻഗ്വിൻ ട്രെന്‍റിനു ശേഷം ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത് പഞ്ച് എന്ന കുരങ്ങിനെയാണ്. അമ്മ കുരങ്ങൻ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു പാവക്കുട്ടിയെ തന്റെ അമ്മയായി സ്വീകരിച്ച 'പഞ്ച്' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 2025 ജൂലൈ മാസത്തിലെ കഠിനമായ ചൂടിലാണ് ഇച്ചിക്കാവ മൃഗശാലയിലെ കുരങ്ങുകളുടെ കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പഞ്ചിനെ ആദ്യമായി കണ്ടെത്തുന്നത്. അമ്മക്കുരങ്ങ് ചൂടും മാനസിക സമ്മർദവും കാരണം പഞ്ചിനെ ഉപേക്ഷിക്കുകയായിരുന്നു. ജാപ്പനീസ് മക്കാക് വിഭാഗത്തിൽപെട്ട കുരങ്ങനാണ് പഞ്ച്. അനാഥനായ ആ കുഞ്ഞിനെ പക്ഷേ മൃഗശാല ജീവനക്കാർ കൈവിട്ടില്ല, ഹൃദയത്തോട് ചേർത്തു. ഒറ്റപ്പെട്ടുപോയ പഞ്ചിന് ആശ്വാസമേകാൻ അധികൃതർ അവന്റെ കൂട്ടിലേക്ക് ഒരു പാവക്കുട്ടിയെ (Orangutan plush toy) ഇട്ടു നൽകി. താമസിയാതെ പഞ്ച് ആ പാവയെ തന്റെ അമ്മയെപ്പോലെ സ്നേഹിച്ചു തുടങ്ങി. . എപ്പോഴും ആ പാവയെ കെട്ടിപ്പിടിക്കുന്നതും ഒപ്പം കൊണ്ട് നടക്കുന്നതും ഉറങ്ങുന്നതുമെല്ലാം കണ്ടതോടെ സോഷ്യൽ മീഡിയയിൽ വൈറലായി.തനിച്ചായി പോയതിന്റെ വേദന അറിയുന്നവരെല്ലാം അവനെയും നെഞ്ചോട് ചേർത്തുവെച്ചിട്ടുണ്ട്. ഇന്ന് പഞ്ച് മറ്റ് കുരങ്ങുകളുമായി സന്തോഷത്തോടെ കഴിയുന്നുടെന്നും ഈ വീഡിയോ മാസങ്ങൾക് മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണെന്നും മൃഗശാല ജീവനക്കാർ അറിയിച്ചു.





Share Article