Author
Gramika Team
Published
February 21, 2026

ഇന്ന് ലോക മാതൃഭാഷ ദിനം
ഇന്ന് ഫെബ്രുവരി 21 അന്താരാഷ്‌ട്ര മാതൃഭാഷാ ദിനം. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആഘോഷിക്കുന്നത്.. നമ്മുടെ ഈ ലോകത്ത് ഏകദേശം 6500 ലേറെ ഭാഷകളുണ്ട്. ഭാഷകളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത്. 1999 നവംബറിലാണ് ഈ ദിനത്തെ സംബന്ധിച്ച് യുനെസ്‌കോ പ്രഖ്യാപനമുണ്ടായത്. തുടര്‍ന്ന് 2000 മുതല്‍ എല്ലാ ഫെബ്രുവരി 21നും ഈ ദിനം ആചരിച്ച് തുടങ്ങി. ആശയവിനിമയത്തിനപ്പുറം സമൂഹത്തിന്റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്കാരം കൂടിയാണ് ഭാഷ. മനുഷ്യനു പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം ഭാഷയും. മുലപ്പാലിനൊപ്പം ശരീരത്തിൽ അലിയുന്ന ജീവന്റെ തുടിപ്പ്.
ദ്രാവിഡ ഭാഷാ കുടുംബത്തില്‍പ്പെട്ട മലയാളം കേരളത്തിന്‍റെ മാതൃഭാഷയാണ്.കേരളത്തിന് പുറമേ ലക്ഷദ്വീപിലും ലക്ഷദ്വീപിലും ഭാഗമായ മാഹിയിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്കിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും മലയാളം ഉപയോഗിക്കപ്പെടുന്നുണ്ട്. ശ്രേഷ്‌ഠ ഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഭാഷയാണ് മലയാളം.