entertainment
G

Author

Gramika Team

Published

February 13, 2026

 സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രഭാവതിയമ്മ

സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രഭാവതിയമ്മ

കോഴിക്കോട്: കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടർ കൊണ്ടുപോകാൻ ശ്രമിച്ച യാത്രികനെ തടഞ്ഞ് സമൂഹ മാധ്യമങ്ങളിൽ വൈറലായി വീട്ടമ്മ. എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയാണ് മണിക്കൂറുകൾകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ താരമായത്.ജങ്ഷനിലെ തിരക്ക് മറികടക്കാൻ റോഡിൽനിന്ന് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിക്കുകയായിരുന്നു. തന്റെ മുന്നിലെത്തിയ യാത്രികനെ പ്രഭാവതി അമ്മ തടഞ്ഞു. പലതവണ മറികടക്കാൻ സ്കൂട്ടർ യാത്രികൻ ശ്രമിച്ചെങ്കിലും സ്കൂട്ടറിന്റെ മുന്നിൽനിന്ന് മാറാതെ പ്രഭാവതിയമ്മയും നിന്നു.നിയമവിരുദ്ധ പ്രവൃത്തികൾ താൻ വിഡിയോയിൽ പകർത്തുമെന്ന് വീട്ടമ്മ ഭീഷണിപ്പെടുത്തിയതോടെ സ്കൂട്ടർ യാത്രികൻ പിന്തിരിഞ്ഞുപോവുകയായിരുന്നു.

മഹിള അസോസിയേഷന്റെ ജില്ല കമ്മിറ്റി അംഗമായിരുന്ന പ്രഭാവതി ചാലപ്പുറത്തെ ക്യാപ്റ്റൻ ലക്ഷ്‌മി ഹോസ്‌പിറ്റലിൽ വാർഡനായും ജോലി ചെയ്യിതിരുന്നു.


Share Article