Local News

ഹെറോയിനുമായി വില്പനക്കാരൻ പിടിയിൽ

G

Author

Gramika Team

Published

July 18, 2026

ഹെറോയിനുമായി വില്പനക്കാരൻ പിടിയിൽ

കണ്ണൂർ: ബർണ്ണശ്ശേരിയിൽ ഹെറോയിനുമായി മയക്കുമരുന്ന് വില്പനക്കാരൻ രഞ്ജിത്ത് പിടിയിൽ. ഓപ്പറേഷൻ തണ്ടർ എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയ്ഉം പാർട്ടിയും ബർണ്ണശ്ശേരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ബർണ്ണശ്ശേരി മൊയ്ദീൻ പള്ളിക്ക് സമീപം വച്ച് 1 ഗ്രാമോളാം ഹെറൊയിനും ഹെറൊയിൻ വിറ്റ വകയിൽ സാമ്പാദിച്ച 43,700 രൂപയുമായി രഞ്ജിത്ത് എം എന്നയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും വലിയ തോതിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്നയാളാണ് ഇയാൾ. ബോംബെയിൽ നിന്നും ഹെറൊയിൻ എത്തിച്ചു കണ്ണൂരും മറ്റ് പ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.

Share this article