Local News
സ്വർണ്ണമാല കവർന്ന ദമ്പതികൾ മണിക്കൂറുകൾകം പോലീസ് പിടിയിൽ
G
Author
Gramika Team
Published
September 25, 2026

കണ്ണൂർ: ബൈക്കിലെത്തി വയോധികയുടെ സ്വർണ്ണമാല കവർന്ന ദമ്പതികൾ മണിക്കൂറുകൾകം പരിയാരം പോലീസ് പിടിയിൽ. ഏഴിലോട് പുറച്ചേരിയിലെ സരോജിനിയുടെ ഒന്നരപവന്റെ മാലയാണ് വ്യാഴാഴ്ച ഉച്ചയോടെ പൊട്ടിച്ചെടുത്തത്. പയ്യന്നൂർ തായിനേരി ഹാജി റോഡിലെ തറമ്മൽ അർജുൻ, ഭാര്യ കരിവെള്ളൂരിലെ ടി.വി.ഹെലന എന്നിവരാണ് അറസ്റ്റിലായത്.