സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിച്ച് മാതൃകയായി പെരളശ്ശേരി പഞ്ചായത്ത്
Author
Gramika Team
Published
October 6, 2026

പെരളശ്ശേരി: വൈദ്യുതി മുടക്കം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, സ്വന്തം നിലയിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ച് മാതൃകയാവുകയാണ് പെരളശ്ശേരി പഞ്ചായത്ത്. സോളാർ പ്ലാന്റ് സ്ഥാപിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിച്ച് കെഎസ്ഇബിക്ക് നൽകുന്നത്. ഇതോടെ വൈദ്യുത ചെലവ് വൻതോതിൽ കുറയ്ക്കാനും പഞ്ചായത്തിന് സാധിച്ചു. 2017-ൽ പെരളശ്ശേരി പഞ്ചായത്തിനെ കേന്ദ്രസർക്കാറിന്റെ റുർബ്ബൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സോളാർ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കിനോട് ചേർന്ന 40 സെന്റ് സ്ഥലത്താണ് ഒരു കോടി 15 ലക്ഷം രൂപ ചെലവിട്ട് സോളാർ പ്ലാന്റ് സ്ഥാപിച്ചത്. 276 സോളാർ പാനലുകൾ സ്ഥാപിച്ച് 150 കിലോവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത് എന്ന് പ്രസിഡന്റ് ടി സുനീഷ് പറഞ്ഞു. സോളാർ പ്ലാന്റ് സ്ഥാപിച്ചതോടെ പഞ്ചായത്തിന്റെ വൈദ്യുതി ബില്ലിൽ വലിയ മാറ്റമാണ് ഉണ്ടായത്. നേരത്തെ ഒരു ലക്ഷത്തിലധികം രൂപ ഉണ്ടായിരുന്ന ബില്ല് സീറോയിൽ എത്തിക്കാൻ സാധിച്ചു. പിന്നീട് പെരളശ്ശേരി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ട്രീറ്റ് ലൈറ്റുകൾ ഉൾപ്പെടെ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന സംവിധാനങ്ങൾ സ്ഥാപിച്ചതോടെ ബില്ലിൽ ചെറിയ വർധനവുണ്ടായി. പഞ്ചായത്ത് ഓഫീസിന്പുറമേ, പ്രാഥമിക ആരോഗ്യ കേന്ദ്രം അംഗൻവാടികൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് വേണ്ട വൈദ്യുതിയും ഇവിടെ നിന്നുമാണ് ഉല്പാദിപ്പിക്കുന്നത്. വൈദ്യുതിയുടെ വലിയൊരു ഭാഗം സൗരോർജത്തിലൂടെ തന്നെ കണ്ടെത്തി ചെലവ് കുറച്ച് മുന്നോട്ട് പോകുകയാണ് പെരളശ്ശേരി പഞ്ചായത്ത്. സ്റ്റേഷൻ പരിധിയിലെ കുത്തുപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി ,കൂത്തുപറമ്പ് ഹയർ സെക്കൻഡറി ,ആയിത്തറ മമ്പറം ഗവൺമെന്റ് ഹയർ സെക്കൻഡറി , വേങ്ങാട് ഇ കെ നായനാർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി,കോട്ടയം മലബാർ ഗവൺമെന്റ് ഹയർ സെക്കൻഡറി , കൂത്തുപറമ്പ് അമൃത വിദ്യാലയം, നിർമ്മലഗിരി റാണി ജെയ് ഹയർ സെക്കൻഡറി എന്നീ വിദ്യാലയങ്ങൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത് . വിധി നിർണയം ഈ മാസം 12ന് നടക്കും.