Local News
സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർക്ക് നേരെ തടവുകാരുടെ ആക്രമണം
G
Author
Gramika Team
Published
September 24, 2026

കണ്ണൂർ: സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർക്ക് നേരെ തടവുകാരുടെ ആക്രമണം.സെയ്ദലി അജ്സൽ എന്ന ഉദ്യോഗസ്ഥനാണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ കഴുത്തിന് ശ്വാസം മുട്ടത്തക്ക തരത്തിൽ പിടിക്കുകയും മർദിക്കുകയും ചെയ്തെന്ന് എഫ്ഐആർ. മൂന്ന് തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. വിഷ്ണു, ആദർശ്, ബ്രഹ്മജിത്ത് എന്നീ തടവുകാർക്കെതിരെയാണ് കേസടുത്തത്. ജയിലർ നൽകിയ നിർദ്ദേശം അനുസരിക്കാൻ തയ്യാറാവാതെ മർദ്ദിക്കുകയായിരുന്നു.