Sports

സെമി ഫൈനൽ പോരാട്ടം നിർണായകം; എംബാപെയോ, മെസിയോ, ബെല്ലിങ്ങ്ഹാമോ? ആര് നേടും ഗോൾഡൻ ബോൾ'

G

Author

Gramika Team

Published

July 14, 2026

സെമി ഫൈനൽ പോരാട്ടം നിർണായകം; എംബാപെയോ, മെസിയോ, ബെല്ലിങ്ങ്ഹാമോ? ആര് നേടും ഗോൾഡൻ ബോൾ'

ന്യൂയോർക്ക്: ലോകകിരീടത്തിനായി ടീമുകൾ തന്ത്രങ്ങൾ മെനയുമ്പോൾ, അണിയറയിൽ മറ്റൊരു പോരാട്ടം കൂടി സജീവമാണ്. വ്യക്തിഗത പുരസ്കാരങ്ങൾക്കായുള്ള മത്സരം. ലോകകപ്പിലെ ഏറ്റവും മികച്ച, താരത്തിന് നൽകുന്ന 'ഗോൾഡൻ ബോൾ' ആരുടെ കൈകളിലെത്തുമെന്നത് ഇക്കുറി പ്രവചനാതീതമാണ്. ഗോൾഡൻ ബോളിനായി സൂപ്പർ താരങ്ങൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാണ്. ഗോൾഡൻ ബോൾ നേടാൻ സാധ്യതയുള്ള നിരവധി കളിക്കാർ ഇത്തവണ മാറ്റുരയ്ക്കുന്നുണ്ട്. സെമിഫൈനൽ പോരാട്ടങ്ങളുടെ ഫലവും കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങളും ഈ റാങ്കിങ്ങിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം.ആറ് മത്സരങ്ങളിൽ നിന്ന് 8 ഗോളുകളുമായി മെസ്സി കുതിക്കുകയാണ്. ഇത്തവണയും ഗോൾഡൻ ബോൾ സ്വന്തമാക്കാൻ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന താരം കൂടിയാണ് മെസി. അർജന്റീന ഫൈനലിൽ എത്തുകയോ വിജയിക്കുകയോ ചെയ്‌താൽ ഗോൾഡൻ ബോൾ എന്തായാലും മെസി തന്നെ നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മെസ്സി മാറി. സ്വിറ്റ്സർലൻഡിനെതിരെ മാക് അലിസ്റ്റർക്ക് നൽകിയ അസിസ്റ്റോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കോർഡും മെസ്സി സ്വന്തമാക്കി.

Share this article