Local News
സുനാമി മോക് ഡ്രിൽ നടത്തി
G
Author
Gramika Team
Published
August 14, 2026

കണ്ണൂർ: സുനാമി പ്രതിരോധ തയ്യാറെടുപ്പിന്റെ ഭാഗമായി അഴീക്കോട് ചാൽ ബീച്ചിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സുനാമി മോക് ഡ്രിൽ നടത്തി. സൈറൺ മുഴങ്ങിയപ്പോൾ പരിഭ്രാന്തരായ ജനങ്ങൾ കേട്ടത് അഴീക്കോട് ചാൽ ബീച്ചിൽ സുനാമി ആഞ്ഞടിക്കുന്നു എന്ന വാർത്ത. തുടർന്ന് പരസ്പരം ഫോൺ വിളികളും അന്വേഷണങ്ങളുമായി. രാവിലെ 9.30 ഓടെയാണ് പ്രദേശവാസികൾക്ക് സുനാമി മുന്നറിയിപ്പ് നൽകികൊണ്ടുള്ള സൈറൺ മുഴങ്ങിയത്. തുടർന്ന് അമ്പതോളം പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് സമീപത്തുള്ള ഇഎംഎസ് മന്ദിരത്തിലേക്ക് മാറ്റി.