Local News
സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്ക്
G
Author
Gramika Team
Published
July 22, 2026

തലശേരി: കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്ക്. ബീഹാർ സ്വദേശി സിറാജ്, ബംഗാൾ സ്വദേശികളായ ഷക്കിൽ, കൈസ്, എന്നിവർക്കാണ് പരുക്കേറ്റത്. തലയിലും ദേഹത്തും പരിക്കേറ്റ മൂവരെയും പരിയാരം മെഡിക്കൽ കോളേജിലും തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടര മണിയോടെ തലശേരി ചാലിൽ കസ്റ്റംസ് റോഡിലെ പഴയ കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. സംഭവ സമയം വേറെയും രണ്ട് തൊഴിലാളികൾ മുറിയിലുണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റവർ നഗരത്തിലെ ഹോട്ടൽ തൊഴിലാളികളാണ്. ഉറങ്ങി കിടക്കുമ്പോഴാണ് അപകടം. കടലിന് സമീപത്തുള്ള ഇരുനില കെട്ടിടത്തിൽ അഞ്ച് മുറികളാണുള്ളത്. ഏറെ പഴക്കമുള്ള കെട്ടിടത്തിൽ അതിഥി തൊഴിലാളികളാണ് താമസിക്കുന്നത്.