Local News

സി.പി.എം പ്രവര്‍ത്തകന്‍ കെ.സമേഷിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: അഞ്ച് ബി.ജെ.പി പ്രവർത്തകർക്ക് ശിക്ഷ

G

Author

Gramika Team

Published

October 3, 2026

സി.പി.എം പ്രവര്‍ത്തകന്‍ കെ.സമേഷിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: അഞ്ച് ബി.ജെ.പി പ്രവർത്തകർക്ക് ശിക്ഷ

ചക്കരക്കൽ: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ചക്കരക്കല്ലിലെ സി.പി.എം പ്രവര്‍ത്തകന്‍ കെ. സമേഷിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ശിക്ഷ. കെ.വി. സിനോജ് സി. ലനീഷ്, കെ. ശിശിര്‍, കെ.വി. ഷാരോണ്‍, സി.കെ. ഷനില്‍കുമാര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഒന്നാം പ്രതിക്ക് ഇരുപത്തി ഒമ്പതര വര്‍ഷവും, മറ്റ് നാലു പ്രതികള്‍ക്ക് പതിമൂന്നര വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ സിനോജ് ഒരു വര്‍ഷവും ഒന്‍പത് മാസവും മറ്റുള്ളവര്‍ ഒന്‍പത് മാസവും അധിക തടവ് അനുഭവിക്കണം.മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റൂബി കെ. ജോസാണ് ശിക്ഷ വിധിച്ചത്.2016 ജനുവരി മൂന്നിന് വൈകിട്ട് കോവില്‍ റോഡ് കവലയിലായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ അക്രമിസംഘം ബോംബെറിയുകയായിരുന്നു. സമേഷിന്‍റെ കാലില്‍ തട്ടി ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് കാല്‍ ചിതറിത്തെറിച്ചു. സുഹൃത്ത് ഒ.കെ. രാജേഷിനും ഗുരുതരമായി പരുക്കേറ്റു.സി.ഐമാരായ കെ.എസ്. ഷാജി, പ്രകാശന്‍ പടന്നയില്‍, കെ.വി. പ്രമോദന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. കണ്ണൂര്‍ സിറ്റി സി.ഐയായിരുന്ന പ്രദീപന്‍ കണ്ണിപ്പൊയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 23 സാക്ഷികളെ വിസ്തരിച്ച കേസില്‍ 40 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. അഡീഷണല്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. കെ. രൂപേഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Share this article