Local News

സി.പി എം മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ദീര്‍ഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന പി .ബാലന്‍ നിര്യാതനായി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പ്രതിനിധിയായിരുന്നു

N

Author

news desk

Published

October 19, 2026

സി.പി എം മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ദീര്‍ഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന പി .ബാലന്‍ നിര്യാതനായി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പ്രതിനിധിയായിരുന്നു

സി.പി എം മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ദീര്‍ഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന പി .ബാലന്‍ നിര്യാതനായി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പ്രതിനിധിയായിരുന്നു. 86 വയസായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് കോയിലോട് ശ്മശാനത്തിൽ നടക്കും. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം.അവിഭക്ത കൂത്തുപറമ്പ്, പിണറായി ഏരിയകളില്‍ കമ്യുണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളെ വളര്‍ത്തുന്നതില്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച നേതാവാണ് പി .ബാലന്‍ .വേങ്ങാട് സ്വദേശിയായ ഇദ്ദേഹം മുന്‍ വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം സി പി എം പിണറായി ഏരിയ സെക്രട്ടറി, കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ചെത്തുതൊഴിലാളി യൂണിയന്‍ കൂത്തുപറമ്പ് റേഞ്ച് സെക്രട്ടറി, കൈത്തറി തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ:ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥാപകരില്‍ ഒരാളാണ്. ഭാര്യ: പത്മിനി. മക്കള്‍:കൂത്തുപറമ്പ് റൂറൽ ബാങ്ക് സെക്രട്ടറി പി. രമേശന്‍, പി ദിനേശന്‍, പരേതനായ സുരേഷ്. മരുമക്കള്‍: ബിന്ദു, രഞ്ജിനി, ലിന്റ.

Share this article