സി ഐ ടി യു ജില്ലാ സമ്മേളനത്തിന് ഒരുങ്ങി മട്ടന്നൂർ
Author
Gramika Team
Published
September 25, 2026

മട്ടന്നൂർ: സി ഐ ടി യു ജില്ലാ സമ്മേളനത്തിന് ഒരുങ്ങി മട്ടന്നൂർ. പതാക-കൊടിമര ജാഥകൾ ശനിയാഴ്ച നടക്കും.തുടർന്ന് പതാക ഉയരുന്നതോടെ 28 വരെ നടക്കുന്ന സമ്മേളനത്തിന് തുടക്കമാവും. സമ്മേളനത്തിന് മുന്നോടിയായി മട്ടന്നൂരിൽ വിളംബരം ജാഥ നടന്നു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊടി തോരണങ്ങളും പ്രചരണങ്ങളും കൊണ്ട് ചുവപ്പണിഞ്ഞിരിക്കുകയാണ് മട്ടന്നൂർ.ജില്ലാ സമ്മേളനത്തിന്‍റെ മുന്നോടിയായി മട്ടന്നൂരിൽ വിളംബ ജാഥ സംഘടിപ്പിച്ചു. വായാന്തോട് നിന്ന് ആരംഭിച്ച ജാഥ നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. വി കെ സനോജ് എംഎൽഎ,സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ, സംഘാടക സമിതി ചെയർമാൻ പി പുരുഷോത്തമൻ, ജനറൽ കൺവീനർ എൻ വി ചന്ദ്ര ബാബു, നേതാക്കളായ സി വി ശശീന്ദ്രൻ, എൻ ഷാജിത്ത്, എം രാജൻ, കെ കെ കുഞ്ഞിക്കണ്ണൻ, സി സജീവൻ എന്നിവർ നേതൃത്വം നൽകി. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും കൊടിമരവും ശനിയാഴ്ച പ്രകടനമായി കൊണ്ടുവരും . പതാകജാഥ തില്ലങ്കേരിയിൽ നിന്നും കൊടിമരം ഉരുവച്ചാലിൽ നിന്നുമാണ് എത്തിക്കുക. രണ്ടു ജാഥകളും സംഗമിച്ച് വൈകിട്ട് ആറിന് മട്ടന്നൂരിൽ പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ പി പുരുഷോത്തമൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.