Local News

'സാന്ത്വന സംഗമം' സംഘടിപ്പിച്ചു

G

Author

Gramika Team

Published

October 5, 2026

'സാന്ത്വന സംഗമം' സംഘടിപ്പിച്ചു

എരഞ്ഞോളി: വടക്കുമ്പാട് എസ്എൻപുരം ശ്രീനാരായണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ സപ്തതി ആഘോഷത്തിന്റെയും ജോഷിത് മെമ്മോറിയൽ ചാരിറ്റബിൾ ഫൗണ്ടേഷൻ ഏഴാം വാർഷികത്തിന്റെയും ഭാഗമായി 'സാന്ത്വന സംഗമം' സംഘടിപ്പിച്ചു. സാന്ത്വന സംഗമം ഡോ:വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ്  മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. ഡോ: അശ്വിൻ മുകുന്ദൻ്റെ പ്രതിമാസ സൗജന്യ പരിശോധന അനുഭവിച്ചവരുടെ ഒത്തുചേരലായിരുന്നു 'സാന്ത്വന സംഗമം' പ്രമേഹരോഗ വിദഗ്ദ്ധനും ഈ രംഗത്ത് അന്താരാഷ്ട്ര അംഗീകാരമുള്ള ഡോ: അശ്വിൻ മുകുന്ദൻ നേതൃത്വം കൊടുക്കുന്ന ജോഷിത്ത് മെമ്മോറിയൽ ചാരിറ്റബിൾ ഫൗണ്ടേഷനാണ് എല്ലാ മാസത്തിൻ്റെ ആദ്യ ഞായറാഴ്ച സൗജന്യ വൈദ്യപരിശോധനക്ക് തുടക്കം കുറിച്ചത്. 2019 മുതൽ മുടങ്ങാതെ ജോഷിത് മെമ്മോറിയൽ ചാരിറ്റബിൾ ഫൗണ്ടേഷനിലൂടെ സൗജന്യ സേവനം നടത്തുന്ന  ഡയബറ്റോളജിസ്റ്റ് ഡോ:അശ്വിൻ മുകുന്ദനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും പി.കെ.പ്രവീൺ എം.എൽ.എ ചടങ്ങിൽ ആദരിച്ചു.   'ആധുനിക ചികിത്സ കൃത്രിമ ബുദ്ധിയിലൂടെ' എന്ന വിഷയത്തിൽ ഡോ:അശ്വിൻ മുകുന്ദൻ  ക്ലാസെടുത്തു. തലശേരി എഎസ്പി ഡോ:എം നന്ദഗോപൻ ഐ.പി.എസ് മുഖ്യാതിഥിയായി. തലശേരി സഹകരണ ആശുപത്രി പ്രസിഡന്റ് എം സി പവിത്രൻ, വി എ നാരായണൻ, സി എൻ ചന്ദ്രൻ,  പനോളി ആണ്ടി, വാർഡ് മെമ്പർമാരായ ദിജിഷ, വിനിത ജനറൽ കൺവീനർ പനോളി രമേശൻ  പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി മനോഹരൻ എന്നിവർ സംബന്ധിച്ചു. കുട്ടാപ്പു കതിരൂർ നയിച്ച 'ഗാനവസന്തം' സംഗീത പരിപാടിയും അരങ്ങേറി.

Share this article