Local News

സമരം ഒത്തുതീര്‍പ്പായി

G

Author

Gramika Team

Published

July 16, 2026

സമരം ഒത്തുതീര്‍പ്പായി

കണ്ണൂര്‍: കൊയിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി. മിനിമം വേതനം നടപ്പാക്കുക, കുടിശ്ശിക അനുവദിക്കുക തുടങ്ങിയ നഴ്‌സുമാരുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടാണ് മാനേജ്‌മെന്റ് ഒത്തുതീർപ്പ് കരാറിൽ ഒപ്പുവെച്ചത്. കണ്ണൂരിലെ ആറ് പ്രമുഖ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ കഴിഞ്ഞ രണ്ട് മാസമായി ശമ്പള പരിഷ്‌കരണത്തിനായി ശക്തമായ സമരം നടത്തിവരികയായിരുന്നു. കണ്ണൂർ നഗരത്തിലെ മറ്റ് അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികളിലെ വേതന വർദ്ധനവ് സംബന്ധിച്ച സമരം ഒത്തുതീർപ്പായെങ്കിലും കൊയിലി ആശുപത്രി മാനേജ്‌മെന്റ് മാത്രം കരാറിൽ ഒപ്പിടാൻ തയ്യാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിത്. തുടർന്ന് ഇന്നലെ ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, ടി.ഒ. മോഹനൻ എംഎൽഎ എന്നിവരുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ 5 ആശുപത്രികളിലെ സമരം ഒത്തുതീർപ്പായി. എന്നാൽ കൊയിലി ആശുപത്രി മാനേജ്‌മെന്റ് മാത്രം സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.

Share this article