Local News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

G

Author

Gramika Team

Published

August 20, 2026

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ മൂന്നുവയസുകാരിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 12 ന് കുട്ടിയുടെ കുടുംബം നാഗർകോവിലിൽ ക്ഷേത്ര ദർശനത്തിനുപോയിരുന്നു. വഴിമദ്യേ കുട്ടിയുടെ രക്ഷിതാക്കൾ റോഡരുകിൽ നിന്ന് സർബത്ത് വാങ്ങിക്കുടിച്ചിരുന്നു. കുട്ടിക്കും സർബത്ത് നൽകയിരുന്നു. ഓഗസ്റ്റ് 13-ന് രാവിലെ മുതൽ കുട്ടിക്ക് വയറിളക്കവും ഛർദിയുമുണ്ടായി. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Share this article