Local News

സംസ്ഥാന ഹോക്കി ടീമിൽ ഇടം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

G

Author

Gramika Team

Published

October 3, 2026

സംസ്ഥാന ഹോക്കി ടീമിൽ ഇടം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

അഞ്ചരക്കണ്ടി: സംസ്ഥാന ഹോക്കി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാതിരിയാണ് കോട്ടയം രാജാസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. കേരള ഹോക്കി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ നിയാസ് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ ഹോക്കി അക്കാദമിയുടെ കീഴിലുള്ള ഒമ്പത് വിദ്യാർത്ഥികളെയാണ് സംസ്ഥാന ഹോക്കി ടീമിലേക്ക് തെരഞ്ഞെടുത്തത്. സ്കൂളിൽ നടന്ന പരിപാടിയിൽ കെ ശ്രീധരൻ അധ്യക്ഷനായി. ടി.സി.മനോജ്‌ മുഖ്യാതിഥിയായി. കെ.വിനീതൻ, ഗോകുൽദാസ്, കെ മോഹനൻ, പി മോഹനൻ, കെ.വി.കരുണാകരൻ, ഒ.ടി.മിഥുൻ, കെ.ഇ.രാകേഷ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ പെൺകുട്ടികളുടെയും മത്സരത്തിൽ രണ്ടാം സ്ഥാനവും, ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ രണ്ടാം സ്ഥാനവും ഇവർ കരസ്ഥമാക്കി.

Share this article