Sports

ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യ പരമ്പര പിടിക്കാന്‍ ഇന്ത്യ

G

Author

Gramika Team

Published

July 25, 2026

ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യ പരമ്പര പിടിക്കാന്‍ ഇന്ത്യ

ഹരാരെ: ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ടു പരമ്പരകൾ തോറ്റ ഇന്ത്യൻ ടീം, സിംബാബ്വേക്കെതിരായ ആദ്യമത്സരം ആധികാരികമായി ജയിച്ച് ആത്മവിശ്വാസം വീണ്ടെടുത്തു. ശനിയാഴ്ച രണ്ടാം മത്സരവും ജയിച്ച് പരമ്പരയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രേയസ് അയ്യരും സംഘവും. മത്സരം ശനിയാഴ്ച വൈകീട്ട് 4.30 മുതൽ ഹരാരെയിൽ. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നടക്കും. വ്യാഴാഴ്ച ആദ്യമത്സരത്തിൽ 40 പന്തുകൾ ബാക്കിനിൽക്കേയാണ് ഏഴുവിക്കറ്റിന് ജയിച്ചത്. താരതമ്യേന ദുർബലരാണെങ്കിലും സിംബാബ്വേയെ അവരുടെ നാട്ടിൽ ഇത്രയും ആധികാരികമായി തോൽപ്പിച്ചത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തും. ട്വന്റി 20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യരുടെ കീഴിൽ അയർലൻഡിനോടും (2-0) ഇംഗ്ലണ്ടിനോടും (4-0) ഇന്ത്യ സമ്പൂർണമായി തോറ്റിരുന്നു. ശനിയാഴ്ച ജയിച്ചാൽ പുതിയ ക്യാപ്റ്റനുകീഴിൽ ആദ്യ പരമ്പരവിജയമാകും. വി.വി.എസ്. ലക്ഷ്മണാണ് ടീമിന്റ കോച്ച്.

Share this article