Local News

ശക്തമായ മഴയിൽ മതിലിടിഞ്ഞ് വീടിനും വാഹനത്തിനും കേടുപാട്

G

Author

Gramika Team

Published

July 17, 2026

ശക്തമായ മഴയിൽ മതിലിടിഞ്ഞ് വീടിനും വാഹനത്തിനും കേടുപാട്

കതിരൂർ: പൊന്ന്യം സ്രാബിയിലെ പുല്ലോടി റോഡിലുള്ള കളരി മുക്കിൽ ഫാത്തിമാസിൽ കെ.പി. അഷ്റഫിന്റെ വീടിന്റെ മതിലാണ് ഇന്ന് രാവിലെ അഞ്ചരയോടെ ശക്തമായ മഴയെ തുടർന്ന് തകർന്നു വീണത്. മതിൽ ഇടിഞ്ഞുവീണതോടെ വീടിന്റെ ഭാഗങ്ങൾക്കും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിനും കേടുപാടുകൾ സംഭവിച്ചു. കിടപ്പുമുറിയോട് ചേർന്നുള്ള ഭാഗത്തേക്കാണ് മതിൽ പതിച്ചത്. ശബ്ദം കേട്ട് ഉറക്കത്തിലായിരുന്ന അഷ്റഫിൻ്റെ  മകൻ ആരിഫും ഭാര്യ ഷംനയും മകൻ സഹ്റാനും ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്ഥലത്ത് കതിരൂർ പോലിസും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തി. മഴ തുടരുന്ന സാഹചര്യത്തിൽ അപകടഭീഷണിയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share this article