Sports

വൈഭവ് സൂര്യവംശിയെപോലും ഞെട്ടിക്കുന്ന വെടിക്കെട്ടുമായി അഭിഷേക് ശർമ

G

Author

Gramika Team

Published

August 3, 2026

വൈഭവ് സൂര്യവംശിയെപോലും ഞെട്ടിക്കുന്ന വെടിക്കെട്ടുമായി അഭിഷേക് ശർമ

ചണ്ഡീഗഡ്: പഞ്ചാബ് ഇന്‍റർ ഡിസ്ട്രിക്ട് സീനിയർ ഏകദിന ടൂർണമെന്‍റിൽ എതിരാളികളെ അക്ഷരാർത്ഥത്തിൽ തച്ചുടച്ച് ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശർമ. ടാൺ തരൺ സീനിയർ ടീമിനെതിരായ മത്സരത്തിൽ അമൃത്സറിനായി കളത്തിലിറങ്ങിയ അഭിഷേക്, വെറും 91 പന്തിൽ നിന്ന് 233 റൺസെന്ന അമാനുഷിക പ്രകടനമാണ് പുറത്തെടുത്തത്. മൈതാനത്തിന്‍റെ നാലുപാടും സിക്സറുകൾ പറത്തിയ ഈ ഇടംകയ്യൻ ബാറ്ററുടെ വെടിക്കെട്ട് ബാറ്റിംഗിൽ 25 സിക്സറുകളും 15 ഫോറുകളുമാണ് ഉൾപ്പെട്ടിരുന്നത്. ബൗണ്ടറികളിൽ നിന്ന് മാത്രം അഭിഷേക് അടിച്ചെടുത്തത് 210 റൺസ്. സിക്സുകളില്‍ നിന്ന് മാത്രം നേടിയത് 150 റണ്‍സ്. ബൗണ്ടറിയില്‍ നിന്നല്ലാതെ 23 റണ്‍സ് മാത്രമായിരുന്നു അഭിഷേക് നേടിയത്. 256.04 സ്ട്രൈക്ക് റേറ്റിലായിരുന്നു അഭിഷേകിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്.

Share this article