Sports

വൈഭവ് സൂര്യവംശി പുറത്ത്, ഓപ്പണറായി സഞ്ജു

G

Author

Gramika Team

Published

September 12, 2026

വൈഭവ് സൂര്യവംശി പുറത്ത്, ഓപ്പണറായി സഞ്ജു

ഡൽഹി: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായി അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ഇന്ത്യ നാളെ ഇറങ്ങുന്നു. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുക എന്നതാണ് പരിശീലകൻ ഗൗതം ഗംഭീറിനെയും ടീം മാനേജ്മെന്‍റിനെയും അലട്ടുന്നത്. ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഓപ്പണിംഗിലും ടോപ്പ് ഓർഡറിലും മാറ്റങ്ങൾക്ക് സാധ്യതയേറെയാണ്. നെറ്റ്സ് പരിശീലനത്തിൽ അഭിഷേക് ശർമ്മയ്ക്കൊപ്പം സഞ്ജു സാംസൺ ദീർഘനേരം ബാറ്റിംഗ് പരിശീലനം നടത്തിയത് സഞ്ജു പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നതിന്‍റെ സൂചനയാണ്. വെള്ളിയാഴ്ച ബാറ്റിംഗ് പരിശീലനം കഴിഞ്ഞ് ഏറ്റവും ഒടുവിൽ മൈതാനം വിട്ടത് സഞ്ജുവായിരുന്നു.

Share this article