Latest News
G

Author

Gramika Team

Published

April 28, 2026

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. 118.26 ദശലക്ഷം യൂണിറ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. പതിനെട്ടിന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റും മറികടന്ന് പോയത് വലിയ പ്രതിസന്ധിയെയാണ് കാണിക്കുന്നത്. ഈ മാസം മൂന്ന് തവണയാണ് ഇതുവരെ റെക്കോര്‍ഡ് ഭേദിക്കപ്പെട്ടത്. 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ വാങ്ങിയത്. ഇതും റെക്കോര്‍ഡാണ്. ഏപ്രില്‍ മാസം തുടങ്ങിയ ശേഷം രണ്ട് ദിവസം മാത്രമാണ് 100 ദശലക്ഷം യൂണിറ്റില്‍ താഴെ വൈദ്യുതി സംസ്ഥാനത്ത് ഉപയോഗിച്ചത്. ബാക്കി എല്ലാ ദിവസവും 100 ദശലക്ഷം യൂണിറ്റ് കടന്നിരുന്നു.

Share Article