Sports

വൈകാരിക വിടവാങ്ങൽ കുറിപ്പുമായി ലയണൽ മെസി

G

Author

Gramika Team

Published

September 1, 2026

വൈകാരിക വിടവാങ്ങൽ കുറിപ്പുമായി ലയണൽ മെസി

രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം ലയണൽ മെസ്സി. സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. താൻ ഇനി അർജന്റീന ടീമിന് വേണ്ടി കളിക്കില്ലെന്ന് ഇൻസ്‌റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിൽ മെസ്സി വ്യക്‌തമാക്കി. അർജന്‍റീന ദേശീയ ടീമിൽ നിന്നുള്ള പിന്മാറ്റം തന്‍റെ ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനമാണെന്നും, അച്ഛന്‍റെ വേർപാടിന് ശേഷമാണ് ഈ തീരുമാനം പൂർണ്ണമായി ഉറപ്പിച്ചതെന്നും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അർജന്‍റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസി. 2026 ലോകകപ്പ് ഫൈനലിന് രണ്ടു ദിവസത്തിന് ശേഷം ജൂലൈ 21നാണ് താൻ ഈ കുറിപ്പ് എഴുതി തയ്യാറാക്കിയതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ മെസി വ്യക്തമാക്കി എന്നാൽ ഓഗസ്റ്റിൽ പിതാവ് ഹോര്‍ഗെ മെസിയുടെ മരണത്തോടെ തീരുമാനം ഉറപ്പിക്കുകയായിരുന്നു.

Share this article