വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ വയോധികയുടെ ദേഹത്ത് ഉടുമ്പ് വീണ് പരിക്ക്.
Author
news desk
Published
October 23, 2026

വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ വയോധികയുടെ ദേഹത്ത് ഉടുമ്പ് വീണ് പരിക്ക്.ചിറക്കര പുല്ലമ്പിൽ റോഡിലെ വലിയപുരയില്‍ ജാനകിക്കാണ് ഉടുമ്പ് വീണ് കഴുത്തിന് പരിക്കേറ്റത്.കട്ടിലിന് മുകളില്‍ കൊതുകുവല കെട്ടിയിരുന്നതിനാല്‍ കൂടുതൽ അപകടമില്ലാതെ ജാനകി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത് . പഴയ ഇരുനില വീടിന്റെ സീലിങ് തകര്‍ത്താണ് ഉടുമ്പ് വീണത്. വീടിന്റെ മുകള്‍ഭാഗത്ത് രണ്ട് ഉടുമ്പുകള്‍ ഉണ്ടായിരുന്നതായും അതിലൊന്നാണ് താഴേക്ക് പതിച്ചതെന്നും വീട്ടുകാർ പറഞ്ഞു. ഉടുമ്പിന്റെ പരാക്രമത്തില്‍ വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ജാനകി സംഭവത്തിനുശേഷം പെരളശേരിയിലെ മകളുടെ വീട്ടിലേക്ക് താമസം മാറി പ്രദേശത്ത് ഉടുമ്പുകളെ ധാരാളമായി കാണാറുണ്ടെങ്കിലും അവ വീടിനുള്ളില്‍ കയറുന്നത് പതിവില്ലെന്നും ഇത്തരമൊരു സംഭവം ആദ്യമായാണെന്നും ജാനകിയുടെ സഹോദരന്‍ ബാബു പറഞ്ഞു.