Local News
വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
G
Author
Gramika Team
Published
August 12, 2026

മാഹി: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പെരിങ്ങത്തൂരിലെ കിട്ടൻപിടിക സ്വദേശിയായ എം.കെ. ലിജിൻ ആണ് മാഹി പൊലീസിന്റെ പിടിയിലായത്. ഭർത്താവ് ജോലിക്ക് പോയ സമയത്താണ് സംഭവം. ഭർത്താവിന്റെ നാട്ടുകാരനും സുഹൃത്തുമാണെന്ന് പരിചയപ്പെടുത്തിയെത്തിയ ലിജിൻ വീട്ടമ്മയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ പോയ വീട്ടമ്മയ്ക്ക് നേരെ ലൈംഗികമായി അതിക്രമം നടത്തിയെന്നുമാണ് പരാതി.. യുവതി കുതറി രക്ഷപ്പെടുകയായിരുന്നു. മാഹിയിൽ മദ്യപിക്കാനെത്തിയതായിരുന്നു പ്രതിയെന്നാണ് പൊലീസ് പറയുന്നത്. മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽ കുമാറിന്റെയും എസ്.ഐ. ജയശങ്കറിന്റെയും നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ മാഹി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.