Local News

വിളക്കോട്ടൂരിൽ നിന്ന് ഏഴ് ലിറ്റർ മാഹി മദ്യം പിടികൂടി

G

Author

Gramika Team

Published

August 10, 2026

വിളക്കോട്ടൂരിൽ നിന്ന് ഏഴ് ലിറ്റർ മാഹി മദ്യം പിടികൂടി

പാനൂർ: പൊയിലൂർ വിളക്കോട്ടൂരിൽ നിന്ന് ഏഴ് ലിറ്റർ മാഹി മദ്യം പിടികൂടി. കൂത്തു പറമ്പ് റേഞ്ച് എക് സൈസ് സംഘം നടത്തിയ പരിശോ ധനയിലാണ് മദ്യം പിടികൂടിയത്. ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് എക്സൈസ് ഇൻസ്‌പെക്ടർ പി സി ഷാജിയുടെ നേതൃത്വത്തിൽ വിളക്കോട്ടൂർ നെല്ലിയോട്ട് വയൽ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കൾവർട്ടിനടിയിൽ ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. 500 മില്ലീലിറ്ററിന്റെ 14 കുപ്പി മദ്യമാണ് പിടികൂടിയത്. മദ്യം സൂക്ഷിച്ച് വച്ചയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വിളക്കോട്ടൂർ പാടിക്കോത്ത് പാലത്തിന് സമീപം പുഴക്കരയി ൽ നിന്നും 25 ലിറ്റർ മാഹി മദ്യം കൂത്തുപ റമ്പ് എക്സൈസ് സംഘം കണ്ടെടുത്തിയിരുന്നു. കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ യു ഷാജി,ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ഷാജി അളോക്കൻ, പ്രജീഷ് കോട്ടായി, സിവിൽ എക്സൈസ് ഓഫീസർ ധനുസ് പൊന്നമ്പത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.കെ സജീവ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Share this article