Local News

വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം നടത്തി

G

Author

Gramika Team

Published

September 28, 2026

വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം നടത്തി

പെരളശ്ശേരി: കണ്ണൂർ റവന്യു ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനവും നാടൻപാട്ട് ശില്പശാലയും പെരളശ്ശേരി എ.കെ.ജി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കവി ഡോ. സോമൻ കടലൂർ മുഖ്യാതിഥിയായി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു അധ്യക്ഷനായി. പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി. സുനീഷ്, ഡി.ഡി.ഇ ഡി. ഷൈനി, ഡി.പി.സി എം.സി. ഹാഷിം, കെ.ആർ. സുസ്മിത, ഡോ. എസ്.കെ. ജയദേവൻ, സി. രേഷ്മ, സി. ദീപ, ടി.വി. രത്നജ, കെ. ഗിരീഷ്, കെ. ഷജിൽ, എം.കെ. ശ്രീജിത്ത്, എം.കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. നാടൻപാട്ട് ശില്പശാലയ്ക്ക് റംഷി പട്ടുവം നേതൃത്വം നൽകി.

Share this article