വാഹനങ്ങളെയും വഴിയാത്രക്കാരെയും വൻ ദുരിതത്തിലാക്കി കണ്ണൂർ കോർപ്പറേഷന്റെ ട്രാഫിക് പരിഷ്കരണം
Author
Gramika Team
Published
August 21, 2026

കണ്ണൂർ: ജില്ലാ ആശുപത്രി സ്റ്റാൻഡിലേക്കുള്ള ബസുകൾ താവക്കര - റെയിൽവേ ശ്രീ മുത്തപ്പൻ കാവ് - പ്ലാസ വഴിയാണ് നിരവധി വർഷങ്ങളായി പോയിക്കൊണ്ടിരുന്നത്. എന്നാൽ താവക്കര ബസ് സ്റ്റാൻഡിന്റെ കവാടത്തിൽ വെച്ച് ഇപ്പോൾ ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. ഇത് ബസുകളെ മാത്രമല്ല മുഴുവൻ വാഹനങ്ങളെയും വഴിയാത്രക്കാരെയും ഓട്ടോറിക്ഷ തൊഴിലാളികളെയും എല്ലാം വലച്ചിരിക്കുകയാണ് . ഈ നടപടിക്കെതിരെ പുതിയ ബസ്റ്റാൻഡ് പരിസരത്തുള്ള വ്യാപാരസ്ഥാപനങ്ങളിലുള്ളവരും ഓട്ടോറിക്ഷ ഡ്രൈവർമാരും മറ്റും പ്രതിഷേധവുമായി രംഗത്തെത്തി . - ബൈറ്റ് - വിവരമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. പ്രതിഷേധക്കാറോട് പിരിഞ്ഞുപോകാൻ കമ്മീഷണർ ആവശ്യപ്പെട്ടു - ഹോൾഡ് - കോർപ്പറേഷൻ അധികൃതരുമായി പ്രശ്നം ചർച്ച ചെയ്യാമെന്ന് വാക്ക് നൽകിയ ശേഷം സിറ്റി പോലീസ് കമ്മീഷണർ സ്ഥലം വിട്ടു .