Entertainment

വാഴ 2 വീണു, ഇൻഡസ്‍ട്രി ഹിറ്റായി ബെത്‌ലഹേം കുടുംബ യൂണിറ്റ്

G

Author

Gramika Team

Published

September 12, 2026

വാഴ 2 വീണു, ഇൻഡസ്‍ട്രി ഹിറ്റായി ബെത്‌ലഹേം കുടുംബ യൂണിറ്റ്

അടിമുടി ഫൺ മൊമന്‍സുമായി നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് തിയറ്ററുകളില്‍ എത്തി. ബുക്ക് മൈ ഷോയിൽ മികച്ച ബുക്കിം​ഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഗിരീഷ് എ ഡി ആണ് ചിത്രത്തിന്‍റെ സംവിധാനം. ജസ്റ്റിൻ, ആഷ്‍ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും ചിത്രത്തിലെത്തുന്നത്. ബെത്‌ലഹേം കുടുംബ യൂണിറ്റ് കേരള ബോക്സ് ഓഫീസില്‍ ഇൻഡസ്‍ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായി 130 കോടിയാണ് നേടിയിരിക്കുന്നത്. വാഴ 2വിനെയാണ് കേരളത്തില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് മറികടന്നിരിക്കുന്നത്. വാഴ 2 കേരളത്തില്‍ 126 കോടിയാണ് നേടിയിരുന്നത്. ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകൻ. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്.

Share this article