Local News

വാച്ചിനുള്ളിൽ എം.ഡി.എം.എ. ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ

G

Author

Gramika Team

Published

August 22, 2026

വാച്ചിനുള്ളിൽ എം.ഡി.എം.എ. ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ

തലശ്ശേരി: കൈയ്യിൽ കെട്ടിയ റിസ്റ്റ് വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ അതി വിദഗ്ദമായി എം.ഡി.എം.എ. ഒളിപ്പിച്ചു, വിൽപനക്കായി എത്തിച്ച യുവാവിനെ തിരുവങ്ങാട് മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് എതിർ വശമുള്ള പാർക്കിംഗ് ഗ്രൌണ്ടിൽ നിന്നും തലശ്ശേരി എസ്.ഐ. അശ്വിൻ റോയിയും സംഘവും പിടികൂടി. മഞ്ഞോടി പൂവളപ്പ് തെരുവിലെ എസ്.എ. ഹൌസിൽ എസ്. സജീറാണ് അറസ്റ്റിലായത്. പട്രോളിംഗ് നടത്തുന്നതിനിടയിൽ വാഹന പാർക്കിംഗ് ഗ്രൌണ്ടിൽ സംശയാസ്പദ നിലയിൽ കാണപ്പെട്ട യുവാവിന്റെ അടുത്തേക്ക് പോലീസ് വാഹനം എത്തിയതോടെ, ഇയാൾ ഒഴിഞ്ഞു മാറി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോൾ പരിഭ്രമിച്ചതായി കാണപ്പെട്ട പ്രതിയുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് കൈയ്യിൽ കെട്ടിയ ഹാർവി ബ്രാന്റ് റിസ്റ്റ് വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ സിപ്പ് ലോക്ക് കവറിലാക്കി ഒളിപ്പിച്ച നിരോധിത മയക്ക്മരുന്ന് എം.ഡി.എം.എ  കണ്ടെടുക്കാനായതെന്ന് പോലീസ് പറഞ്ഞു. 1-45 ഗ്രാം ലഹരി മരുന്നാണ് പിടിച്ചെടുത്തത്. ചാലയിലെ സ്വകാര്യ ആശുപത്രിക്കടുത്തുള്ള അജു എന്ന അപരിചിതനിൽനിന്നും 3000 രൂപ നൽകി വാങ്ങിയതാണെന്ന് ചോദ്യം ചെയ്യലിൽ സജീർ വെളിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

Share this article