ലോക പേവിഷബാധ വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടന്നു
Author
Gramika Team
Published
September 29, 2026

ചാല: ലോക പേവിഷ ബാധ വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടന്നു. ചാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.ബിന്ദു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. ബി സന്തോഷ് വിഷയാവതരണം നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇരിവേരിബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.കെ മായ, ടെക്നിക്കൽ അസിസ്റ്റൻറ് എം ബി മുരളി, ചാല ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് കെ സുനിഷ, പി ടി എ പ്രസിഡന്റ്, എൻ പ്രമോദ് എൻ, ഹെൽത്ത് സൂപ്പർവൈസർ ഹാരിസ് പറച്ചിക്കോടൻ, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ വി എ ഷബീർ എന്നിവർ പരിപാടിയിൽ സംസാരിച്ചു. പേവിഷ പ്രതിരോധ ബോധ വൽക്കരണത്തിനായി ജില്ലാ ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച "രക്ഷ"( റാബീസ് അവേർനസ് ഫോർ കണ്ണൂർ ടു സേവ് ഹെൽത്ത് (RAKSHA ) കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ ബോധ വൽക്കരണ പോസ്റ്റർ, കുട്ടികൾക്കായുള്ള ലഘുലേഖ എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. കുട്ടികളും അധ്യാപകരും ഉൾപ്പെടെ ഇരുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.