Local News

ലഹരിവിരുദ്ധ ബോധവൽക്കരണത്തിൽ പുതുവഴിയുമായി ജനമൈത്രി പോലീസ്

G

Author

Gramika Team

Published

October 6, 2026

ലഹരിവിരുദ്ധ ബോധവൽക്കരണത്തിൽ പുതുവഴിയുമായി  ജനമൈത്രി പോലീസ്

കൂത്തുപറമ്പ്: ലഹരിവിരുദ്ധ ബോധവൽക്കരണത്തിൽ പുതുവഴിയുമായി കൂത്തുപറമ്പ് ജനമൈത്രി പോലീസ്. സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചു കൊണ്ടാണ് കൂത്തുപറമ്പ് പോലീസ് വ്യത്യസ്തമാകുന്നത്. ഷോർട്ട് ഫിലിമുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥികൾ തന്നെ ചെയ്യണമെന്നതാണ് പ്രധാന നിർദ്ദേശം. കഥ,തിരക്കഥ, സംഭാഷണം, ക്യാമറ എഡിറ്റിംഗ് എല്ലാം ചെയ്യുന്നത് വിദ്യാർത്ഥികൾ തന്നെ. ഇതാണ് കൂത്തുപറമ്പ് ജനമൈത്രി പോലീസിന്റെ ഈ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരത്തെ വ്യത്യസ്തമാക്കുന്നത്. ബോധവൽക്കരണ ക്ലാസ്സ് ,ഫ്ലാഷ് മോബ് തുടങ്ങി വിവിധതരത്തിലുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സുപരിചിതമാണെങ്കിലും ഇത്തരം ഒരു പ്രവർത്തനം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമാണ്. കൂത്തുപറമ്പ് ജനമൈത്രി പോലീസിന്റെ ഈ പ്രവർത്തനം ലഹരിയുടെ ദൂഷ്യഫലങ്ങ ളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിയിലാണ് അധ്യാപകർ. മൂന്ന് മുതൽ അഞ്ച് മിനുട്ട് വരെ മാത്രം ദൈർഘ്യയുള്ളതായിരിക്കണം ഷോർട്ട് ഫിലിം, ഡിജിറ്റൽ ക്യാമറയിലോ, മൊബൈൽ ഫോണിലോ ചിത്രീകരിക്കാം തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ

Share this article