Local News
റോഡ് മുറിച്ചുകിടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്
G
Author
Gramika Team
Published
September 24, 2026

കണ്ണൂർ: റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. കണ്ണൂർ താവക്കരയിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബി.എസ്‌സി വിദ്യാർഥികളാണ് ഇരുവരും. കണ്ണൂർ–വടകര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് വിദ്യാർഥിനികളെ ഇടിച്ചത്. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് അമിത വേഗതയിൽ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു.