Entertainment

റെക്കോർഡ് റിലീസായി ‘ജയിലർ 2’ ഇന്ന് മുതൽ കേരളത്തിൽ 800 സ്ക്രീനുകളിലായി നാലായിരത്തിലധികം ഷോകൾ ; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

E

Author

Entertainment desk

Published

October 15, 2026

റെക്കോർഡ് റിലീസായി ‘ജയിലർ 2’ ഇന്ന് മുതൽ കേരളത്തിൽ 800 സ്ക്രീനുകളിലായി  നാലായിരത്തിലധികം  ഷോകൾ  ; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ റിലീസായി . കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം റെക്കോർഡ് റിലീസായി ആണ് ചിത്രം എത്തിയത് . 4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തിൽ പ്രദര്‍ശിപ്പിച്ചത് ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗിന് റെക്കോർഡ് പ്രതികരണം ആയിരുന്നു ലഭിച്ചത്. എട്ട് കോടിയോളം ആണ് ചിത്രം കേരളത്തിൽ നിന്ന് നേടിയ പ്രീസെയിൽസ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. ഇന്ന് രാവിലെ ആറ് മണി മുതൽ ചിത്രത്തിൻ്റെ കേരളത്തിലെ ഷോകൾ ആരംഭിച്ചു ചിത്രത്തിന്റെ ടിക്കറ്റ് ഡിമാൻഡ് ഓരോ നിമിഷവും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പ്രദർശനങ്ങൾ ഉൾപ്പെടുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. മലയാളത്തിൻ്റെ മെഗാതാരം മോഹൻലാൽ ചിത്രത്തിൽ ഉള്ളതും ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന സ്വീകരണത്തിന് വലിയ കാരണമായിട്ടുണ്ട്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്. രജനികാന്തിന്റെയും മോഹൻലാലിന്റെയും സാന്നിധ്യം ചിത്രം ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശം പ്രേക്ഷകരിൽ ഉണ്ടാക്കുന്നതിൽ നിർണായകമായിട്ടുണ്ട്.

Share this article