രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി
Author
Gramika Team
Published
July 24, 2026

തലശ്ശേരി: ചൊക്ലി പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 63,78,000 രൂപ പിടിച്ചെടുത്തത്. സംഭവത്തിൽ 25 വർഷമായി പെരിങ്ങത്തൂരിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ ചവാൻ ദത്തത്രേയസുബറാവുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിങ്ങത്തൂരിൽ 'ടോയ് വേൾഡ്' എന്ന സ്ഥാപനം നടത്തുന്നയാളാണ് ഇയാൾ. പണത്തിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനാലാണ് തുക പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചൊക്ലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊക്ലി പൊലീസ് ഇന്‍സ്പെക്ടര്‍ ബിജു,എസ്.ഐ. രാഗേഷ്, സീനിയര്‍ പൊലീസ് ഓഫീസര്‍മാരായ കെ.കെ. അനീഷ് കുമാര്‍, സബീഷ്, രജില്‍, സി.പി.ഒമാരായ രൂപേഷ്, ശ്രീനീഷ്, രഗീഷ്, റിജ്വാന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. തലശ്ശേരി എ.എസ്.പി. ഡോ. നന്ദ ഗോപനും തുടര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി വരികയാണ്.