Sports
രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങി റൊണാൾഡോ
G
Author
Gramika Team
Published
July 25, 2026

ലിസ്ബൺ: അന്താരാഷ്ട്ര ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാൾഡോ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നു. യുവേഫ നേഷൻസ് ലീഗിൽ സെപ്റ്റംബർ 24-ന് നടക്കുന്ന വെയിൽസിനെതിരായ മത്സരമായിരിക്കും അവസാനത്തേതാണെന്നാണ് റിപ്പോർട്ടുകൾ. റൊണാൾഡോ ഫുട്‌ബോൾ കരിയർ തുടങ്ങിയ സ്‌പോർട്ടിങ് ലിസ്ബണിന്റെ ഹോം ഗ്രൗണ്ടായ എസ്താഡിയോ ജോസെ അൽവലാഡെ സ്‌റ്റേഡിയത്തിൽ തന്നെയാകും വിട വാങ്ങൽ മത്സരമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷനോ റൊണാൾഡോയോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല.