രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ‍്യാപിച്ചു; സഞ്ജുവിന് പകരം വിഷ്ണു നയിക്കും
Author
Gramika Team
Published
October 8, 2026

തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ‍്യാപിച്ചു. വിഷ്ണു വിനോദ് നയിക്കുന്ന 18 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടില്ല. ഈമാസം 11 മുതൽ 14 വരെ ഝാർഖണ്ഡിനെതിരേയാണ് കേരളത്തിന്‍റെ ആദ‍്യ മത്സരം. സച്ചിൻ ബേബി, സൽമാൻ നിസാർ, രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ അടക്കമുള്ള പരിചയസമ്പന്നമായ ബാറ്റിങ് നിരയുമായാണ് കേരളം കളത്തിലിറങ്ങാനിരിക്കുന്നത്. ഝാർഖണ്ഡിന് പുറമെ ബംഗാൾ, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, സർവീസസ് എന്നീ ടീമുകളുമായി ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കേരളം ഏറ്റുമുട്ടും. രഞ്ജി ട്രോഫിക്കുള്ള കേരള ടീം വിഷ്ണു വിനോദ് (ക‍്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് ജെ. നായർ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത‍്യ സർവാതെ, അനുരാജ് ജെ. എസ്, അഭിജിത് പ്രവീൺ വി, നിധീഷ് എം.ഡി, ഈഡൻ ആപ്പിൾ ടോം, പവൻ രാജ്, ബേസിൽ എൻ.പി