Local News
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുലിന്റെ രണ്ട് വാഹനങ്ങൾ തല്ലിത്തകർത്തു
G
Author
Gramika Team
Published
October 3, 2026

തളിപ്പറമ്പ്: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുലിന്റെ തളിപ്പറമ്പിലെ വീടിനു മുമ്പിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങൾ അക്രമികൾ തല്ലി തകർത്തു. രാത്രി 11 മണിയോടെയാണ് രാഹുല്‍.വിയുടെ തളിപ്പറമ്പിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായത്. തളിപ്പറമ്പ് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമത്തില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി രാഹുല്‍ പറഞ്ഞു.ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് സ്ഥലം സന്ദർശിച്ചു. സി പി എം വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.