Local News
യുവാവിന് വേണ്ടി നാടു മുഴുവൻ കാത്തിരുന്നിട്ടും പ്രാർത്ഥനകൾ വിഫലമായി
G
Author
Gramika Team
Published
August 12, 2026

തലശ്ശേരി: യുവാവിന്റെ ജീവനായി ഒരു പ്രദേശത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ലക്ഷങ്ങൾ സ്വരൂപിച്ച് പ്രാത്ഥനയോടെ കാത്തിരുന്നിട്ടും ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾ വിഫലമായി. നമ്പ്യാർ പീടികയ്ക്കടുത്തുള്ള കുന്നോത്ത് കരിപ്പാൻ കണ്ടിയിൽ പി.ചന്ദ്രന്റെ മകൻ അവിനാഷാണ് ചികിൽസക്കിടയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്കായ് 50 ലക്ഷത്തോളം രൂപയാണ് നാട്ടുകാർ സ്വരൂപിച്ച് ചികിൽസക്കായ് തയ്യാറെടുത്തത്. അതിനിടയിലാണ് മരണം. അവിനാഷിന്റെ സഹോദരൻ തന്നെ കരൾ നൽകാനും തീരുമാനിച്ചിരുന്നു. അമ്മ ഇ കെ. പുഷ്പജ.സഹോദരങ്ങൾ അഭിലാഷ്,അജീഷ്.