National News
യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തൽ: തീരുമാനം ജനുവരിയിലേക്ക് നീട്ടിയേക്കും
G
Author
Gramika Team
Published
October 8, 2026

ദില്ലി: യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള തീരുമാനം നീട്ടി വെക്കാൻ സാധ്യത. ജനുവരി ഒന്നിലേക്ക് നീട്ടാനാണ് ആലോചന നടക്കുന്നത്. ഒക്ടോബർ 15 മുതൽ ഏർപ്പെടുത്താൻ ആയിരുന്നു ആദ്യത്തെ തീരുമാനം. ഉത്സവസമയത്ത് യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് വാണിജ്യ സംഘടനകൾ ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദസറ, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ വരെ ഇത് ഒഴിവാക്കുന്ന കാര്യമാണ് പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ ആലോചിക്കുന്നത്.