Local News

യുക്രെയ്നിൽ കപ്പലിനുനേരെ റഷ്യൻ ആക്രമണം: മലയാളിയടക്കം 10 പേർ കൊല്ലപ്പെട്ടു

G

Author

Gramika Team

Published

July 21, 2026

യുക്രെയ്നിൽ കപ്പലിനുനേരെ റഷ്യൻ ആക്രമണം: മലയാളിയടക്കം 10 പേർ കൊല്ലപ്പെട്ടു

തിരുവനന്തപുരം: യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കു കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശിയായ അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. 'ഗോൾഡൻ ലിയോ' എന്ന ഗിനിയ-ബിസാവു പതാകയുള്ള ചരക്കു കപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ പതിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖല കേന്ദ്രീകരിച്ച് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ജൂലൈ മാസത്തിൽ മാത്രം റഷ്യൻ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി ഒഡേസ ഗവർണർ ഒലെ കിപ്പർ പറഞ്ഞു.

Share this article