G
Author
Gramika Team
Published
July 11, 2026

യുഎസ്-ഇറാൻ സംഘർഷം പുനഃരാരംഭിച്ചതോടെ ഭീഷണിയും തിരിച്ചടിയുമായി യുഎസും ഇറാനും
വാഷിങ്ടൺ: ഇടവേളയ്ക്ക് ശേഷം യുഎസ്-ഇറാൻ സംഘർഷം പുനഃരാരംഭിച്ചതോടെ ഭീഷണിയും തിരിച്ചടിയുമായി യുഎസും ഇറാനും. തന്നെ വധിക്കാൻ നോക്കിയാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായുമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. തനിക്കെതിരെ വധശ്രമത്തിന് ഇറാൻ മുതിർന്നാൽ രാജ്യം കടുത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ കനത്ത മുന്നറിയിപ്പ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ ട്രംപിനെ വധിക്കാൻ പരസ്യമായി ആഹ്വാനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ രൂക്ഷപ്രതികരണം. ഇറാന്റെ ഭാഗത്തുനിന്ന് വധശ്രമമുണ്ടായാൽ പ്രയോഗിക്കാനായി 1000 മിസൈലുകൾ ലോഡ് ചെയ്ത് കഴിഞ്ഞുവെന്നും ആവശ്യമെങ്കിൽ പ്രയോഗിക്കാൻ ആയിരക്കണക്കിന് മിസൈലുകൾ വേറെയും തയ്യാറാണെന്നും ട്രംപ് തുറന്നടിച്ചു.