മോഹൻലാൽ - വിഷ്‍ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’
Author
Gramika Team
Published
September 5, 2026

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രമായ L367-ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. വിഷ്‍ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. മെഗാ ബജറ്റിൽ വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്. ഉക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം, ജോർജിയയിൽ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മോഹൻലാൽ ഉടൻ ചിത്രത്തിൽ ജോയിൻ ചെയ്യും. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്.