G

Author

Gramika Team

Published

July 4, 2026

മോഹൻലാല്‍ ചിത്രം കണ്ണപ്പ ഇനി യൂട്യൂബില്‍ കാണാം

മോഹൻലാല്‍ ചിത്രം കണ്ണപ്പ ഇനി യൂട്യൂബില്‍ കാണാം

വിഷ്‍ണു മഞ്ചു നായകനായി വന്ന ചിത്രമാണ് കണ്ണപ്പ. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയ ചിത്രവുമാണ് കണ്ണപ്പ. തിയറ്ററില്‍ മികച്ച പ്രകടനം നടത്താനാകാതിരുന്ന ചിത്രം യൂട്യൂബിലും ലൈവ് സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് കണ്ണപ്പ യൂട്യൂബില്‍ ലൈവ് സ്‍ട്രീം തുടങ്ങിയിരിക്കുന്നത്. മോഹൻലാല്‍ കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണപ്പ. ശിവ ഭക്തന്റെ കഥയാണ് പ്രമേയമായിരിക്കുന്നത്. ഏകദേശം 200 കോടിയാണ് ബജറ്റ്. ആഗോള ബോക്സ് ഓഫീസില്‍ 46 കോടി മാത്രമേ കണ്ണപ്പയ്‍ക്ക് നേടാനായിരുന്നുള്ളൂ,

Share Article