Entertainment

മോഹൻലാലിന്റെ അവതരണവുമായി ഫഹദ് ഫാസിലിന്റെ 'ഡോണ്ട് ട്രബിൾ ദി ട്രബിള്‍' ട്രെയ്ലർ

G

Author

Gramika Team

Published

September 23, 2026

മോഹൻലാലിന്റെ അവതരണവുമായി ഫഹദ് ഫാസിലിന്റെ 'ഡോണ്ട് ട്രബിൾ ദി ട്രബിള്‍' ട്രെയ്ലർ

ഫാന്റസിയും തമാശയും ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളുമായി ഫഹദ് ഫാസിൽ ചിത്രം "ഡോണ്ട് ട്രബിൾ ദി ട്രബിൾ" ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. എസ് എസ് രാജമൗലി ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഇന്ന് ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോസിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തത്. മലയാളത്തിന്റെ മോഹൻലാലാണ് ചിത്രത്തിന്റെ ട്രെയിലറിൽ അവതരണവുമായി എത്തുന്നത് എന്നത് ശ്രേദ്ധേയമാണ്. ഫാന്റസി എന്റർടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് ഡോണ്ട് ട്രബിൾ ദി ട്രബിൾ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു.നേരത്തെ റിലീസായ ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

Share this article