മോഴയാനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി ഷിബു ബേബി ജോൺ
Author
Gramika Team
Published
September 28, 2026

കണ്ണൂർ: ആറളം ഫാമിലെ ആറാം ബ്ലോക്കിലുള്ള മോഴയാനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി ഷിബു ബേബി ജോൺ. കണ്ണൂർ ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൊങ്ങിയാനകളെ ആറളത്ത് എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആനകളെ പ്രതിരോധിക്കുന്നതിന് ആനമതിൽ ഒരു ശാശ്വത പരിഹാരം അല്ല എന്നതാണ് ഗവൺമെന്റിന് ലഭിച്ച റിപ്പോർട്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ആന മതിൽ നിർമ്മാണം പൂർത്തിയായാലും മറ്റു പ്രദേശങ്ങളിലേക്ക് ആനകൾ ഇറങ്ങാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ആനകളെ ആകർഷിക്കുന്ന തരത്തിലുള്ള നൂതന കൃഷി സമ്പ്രദായം നടപ്പാക്കുന്നത് ഗവൺമെന്റ് പരിഗണിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ആറളത്ത് ഇന്ന് ഉന്നതല യോഗം നടക്കുമെന്നും മന്ത്രിമാരായ സണ്ണി ജോസഫ്, കെ. എ. തുളസി എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.