Local News

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിക്ക് തുടക്കമായി

G

Author

Gramika Team

Published

August 14, 2026

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന പോലീസിന് ജനസൗഹൃദമുഖം നൽകുന്ന 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും ദേവസ്വം-ആരോഗ്യവകുപ്പുമന്ത്രി കെ. മുരളീധരന്റെയും സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഒരു സുഹൃത്താണെന്ന് ജനങ്ങളെ തോന്നിപ്പിക്കുംവിധം പോലീസിനെ മാറ്റിയെടുക്കുക എന്ന ആഭ്യന്തരവകുപ്പിന്റെ ശ്രമമാണ് ‘മൈ പോലീസ് സ്റ്റേഷൻ’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡി മരണങ്ങളും കസ്റ്റഡി ആക്രമണങ്ങളും ഇനി പോലീസ് സ്‌റ്റേഷനുകളിൽ ഉണ്ടാകില്ലെന്നും കേരളാ പോലീസിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ കാൽവെപ്പാണ് മൈ പോലീസ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, നിയമ-ക്രമസമാധാന വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പി. വിജയൻ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ, പേരൂർക്കട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ടി.കെ. വിനോദ് കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share this article