Sports

മെസ്സിയില്ലാത്ത അര്‍ജന്റീന എങ്ങനെ കളിക്കും?

G

Author

Gramika Team

Published

September 2, 2026

മെസ്സിയില്ലാത്ത അര്‍ജന്റീന എങ്ങനെ കളിക്കും?

ഡീഗോ മാറഡോണ കളംവിട്ടതിനുശേഷം ഒരു പതിറ്റാണ്ടോളം ഫുട്ബോൾലോകത്തെ ഭരിക്കാൻകഴിയുന്ന ഒരു ഇതിഹാസത്തെ മുന്നോട്ടുവെക്കാൻ അർജന്റീനക്കാർക്കുണ്ടായിരുന്നില്ല. ലയണൽ മെസ്സി കളിക്കളത്തിൽ അവതരിച്ചതോടെയാണ് വീണ്ടും മേൽവിലാസമായത്. പിന്നീടുള്ള രണ്ടുപതിറ്റാണ്ടോളം അർജന്റീനാ ഫുട്ബോളെന്നാൽ മെസ്സിയായിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് താരം വിരമിക്കുമ്പോൾ ടീമിലുണ്ടാകുന്ന ശൂന്യത നികത്തുകയെന്ന വലിയ വെല്ലുവിളിയാണ് പരിശീലകൻ ലയണൽ സ്‌കലോനിക്കുമുന്നിലുള്ളത്.

Share this article